---
title: "കോൺഗ്രസ് ആർഎസ്എസ് അജണ്ടയ്ക്കൊപ്പം; കേരള സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ"
english_title: "Pinarayi Vijayan Criticizes Congress Kerala Government UDF Vande Mataram Issue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379657/ pinarayi-vijayan-criticizes-congress-kerala-government-vande-mataram"
published_at: "2026-08-22T20:08:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89b4e6efcf1_pinarayi-vijayan-criticizes-congress-kerala-government-vande-mataram.jpg"
keywords: ["Pinarayi Vijayan", "Kerala Government", "DYFI State Conference", "UDF"]
---

# കോൺഗ്രസ് ആർഎസ്എസ് അജണ്ടയ്ക്കൊപ്പം; കേരള സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

> **Lead Summary:** തൃശൂർ: കേരള സർക്കാരിനും യുഡിഎഫിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്.എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചതടക്കം ചൂണ്ടിക്കാട്ടിയ പിണറായി, ആർഎസ്എസ് അജണ്ടയ്ക്കൊപ്പമാണ് കോൺഗ്രസ് എന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ആരോപിച്ചു.

## Article Content

തൃശൂർ: കേരള സർക്കാരിനും യുഡിഎഫിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്.എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചതടക്കം ചൂണ്ടിക്കാട്ടിയ പിണറായി, ആർഎസ്എസ് അജണ്ടയ്ക്കൊപ്പമാണ് കോൺഗ്രസ് എന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ആരോപിച്ചു.

ദേശീയ ഗീതവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോൺഗ്രസ് കൈക്കൊള്ളുന്ന നിലപാടുകൾ അവരുടെ പ്രീണന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിണറായി കേരള സർക്കാരിനെയും മുഖ്യമന്ത്രിയെയും ഗവർണറുടെ നടപടികളെ ചോദ്യം ചെയ്യാത്തതിന്റെ പേരിൽ വിമർശിച്ചത്.

വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിന് സംസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ നേതൃത്വം നൽകുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. പിഎം ശ്രീ പദ്ധതിയെ അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ കാവിവൽക്കരണത്തിന് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാലടി സർവകലാശാലയിലെ പ്രതീകാത്മക പ്രതിഷേധത്തിന്റെ പേരിൽ ഗവർണർ, ഡിജിപിയെയും പിന്നീട് പിഎസ്‌സി സെക്രട്ടറിയെയും വിളിച്ചുവരുത്തിയത് ചൂണ്ടിക്കാണിച്ച്, സംസ്ഥാനത്ത് ഒരു സർക്കാരുണ്ടോ എന്ന് പിണറായി ചോദിച്ചു.

ഭരണഘടനാപരമായ പരിധികൾ ലംഘിച്ച് ഗവർണറെ ഉപയോഗിച്ച് കേരളത്തിൽ ആർഎസ്എസ് ഭരണം നടത്താനുള്ള നീക്കങ്ങൾക്കെതിരെ യുവജനത ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ച കാര്യം പരാമർശിച്ച പിണറായി, അമുസ്ലിങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തെയും വിമർശിച്ചു.

ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നതായും പിണറായി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പിന്നീട് നിലപാട് മാറ്റിയ സർക്കാർ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ കോടതിയിൽ ശക്തമായ എതിർപ്പ് അറിയിക്കുകയാണ് വേണ്ടതെന്നും അതിന് തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

**English Summary:**

At Thrissur, Opposition leader Pinarayi Vijayan came out with sharp criticism against Kerala government, UDF and Congress. Citing Vande Mataram being sung fully at AICC headquarters and three Congress-ruled states, he alleged it proves Congress is with RSS agenda. He also criticized Congress stand on national anthem disputes as appeasement politics. Inaugurating DYFI state conference public meeting, he criticized Kerala government and Chief Minister for not questioning Governor's actions. He alleged Chief Minister VD Satheesan himself leads saffronisation in education sector and despite claiming to throw PM SHRI scheme into Arabian Sea, they facilitate saffronisation in higher education. Referring to Governor summoning DGP and later PSC Secretary over symbolic protest at Kalady University, he questioned if there is a government in state and called youth to unite against attempts to run RSS rule in Kerala using Governor beyond constitutional limits. He also criticized move to reorganize Waqf Board excluding non-Muslims and said UDF government had earlier demanded inclusion of non-Muslims in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379657/ pinarayi-vijayan-criticizes-congress-kerala-government-vande-mataram)